വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ ദുരിതത്തിലായിരിക്കുകയാണ് വയനാട്ടിലെ ഏത്തവാഴ കർഷകർ. ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെ വിലയിടിഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. പക്ഷേ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്പന്നങ്ങള്ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല. ഈ വർഷം ആദ്യം മുതല്‍ തുടങ്ങിയതാണ് വാഴകുലയുടെ വിലതകർച്ച. കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
English summary: Banana price decreases
YOU MAY ALSO LIKE THIS VIDEO