Saturday
16 Feb 2019

ഹോസ്റ്റല്‍ മെസ്സില്‍ പുഴു മാത്രമല്ലടാ….ബാന്‍ഡേജുമുണ്ട്…

By: Web Desk | Monday 27 November 2017 7:11 PM IST

ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഗുണമേന്മ സ്ഥിരം ചര്‍ച്ചയാകാറുണ്ട്. അമൃത വിശ്വവിദ്യാപീഠം കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയതായുള്ള വാര്‍ത്തകള്‍ക്ക് പുറമെ ബാന്‍ഡേജും കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതിനെത്തുടര്‍ന്ന് കോളജ് അധികൃതരുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പഴംപൊരിയില്‍ നിന്ന് ബാന്‍ഡേജ് കിട്ടിയത്.

ഭക്ഷണത്തില്‍ ബാന്‍ഡേജ് കിട്ടിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കൂട്ടമായി മെസ്സ് വിട്ടിറങ്ങി പ്രതിഷേധിച്ചു.
ഇക്കാര്യത്തില്‍ പുലര്‍ച്ചെ നാലുമണിയ്ക്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഇതിനെത്തുടര്‍ന്ന് കൊളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്നതിനും മാനേജ്‌മെന്‍റ്  തീരുമാനമായി.
സാധാരണ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അകാരണമായി നടപടി എടുക്കുന്നതാണ് അധികൃതരുടെ രീതിയെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പ്രതികരിക്കുന്നവരുടെ ഹാജര്‍ നിലവാരത്തിലും ഇന്റേണല്‍ മാര്‍ക്കിലും കുറവ് വരുത്താറുണ്ടെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Related News