June 7, 2023 Wednesday

Related news

May 31, 2023
May 27, 2023
May 22, 2023
May 5, 2023
April 23, 2023
April 19, 2023
April 17, 2023
April 16, 2023
April 15, 2023
April 9, 2023

ബെംഗളൂരുവില്‍ കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം

Janayugom Webdesk
ബെംഗളൂരു
September 6, 2020 8:36 pm

കോവിഡ് രോഗം ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് 27കാരിയായ യുവതിക്ക് കോവിഡ് മുക്തമായ ശേഷം ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. ബെംഗളൂരുവില്‍ ഇത് ആദ്യ സംഭവമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ചുമ, പനി രോഗലക്ഷണങ്ങലോടെ എത്തിയ യുവതിക്ക് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കൊടുവില്‍ കോവിഡ് രോഗം ഭേദമാവുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങളുണാടയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായ ശേഷം യുവതിയില്‍ പ്രതിരോധ ശേഷി വര്‍ധിക്കാത്തതിനാലാകാം കോവിഡ് വീണ്ടും ബാധിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാരുടെ നിഗമനം. 

ENGLISH SUMMARY:A young woman who was cured of covid dis­ease has fall­en ill again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.