Web Desk

January 12, 2021, 3:07 pm

ബെംഗളൂരു ലഹരിമരുന്ന് കേസ്; നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

Janayugom Online

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവ അറസ്റ്റിൽ.കേസിലെ ആറാം പ്രതിയായ ആദിത്യയെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളിൽ ആദിത്യ ആൽവയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൻ വിവേക് ഒബ്‌റോയിയുടെ വസതിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആദിത്യ ആല്‍വ പിടിയിലായത്. ഒരു സിനിമാ നടിയും കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു.

ENGLISH SUMMARY: Ban­ga­lore drug case; Actor Vivek Oberoi’s broth­er-in-law Aditya Alva arrested

YOU MAY ALSO LIKE THIS VIDEO