ബംഗളൂരു മയക്കുമരുന്ന് കേസ്; നടന്‍ അടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

Web Desk

ബം​ഗളൂരു

Posted on September 18, 2020, 7:34 pm

ബം​ഗളൂരു മയക്കുമരുന്ന് കേസില്‍ കൂടുതല്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം. നടനും അവതാരകനുമായ അകുള്‍ ബാലാജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. മൂന്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ആര്‍ വി യുവരാജ്, സന്തോഷ് കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

നേരത്തെ കന്നട താര ദമ്പതികളായ ഐന്ദ്രിത, ദിഗംത് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്ന് കേസില്‍ നിവലില്‍ അറസ്റ്റിലായ പ്രധാന പ്രതികളില്‍ നടിമാരായ രാഗിണി, സഞ്ജന ഗല്‍റാണി എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യല്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റി.

ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി സിസിബി കോടതിയില്‍ അറിയിച്ചിരുന്നു. സഞ്ജനയും പിടിയിലായ രാഗിണി ദ്വിവേദിയും മറ്റ് പത്ത് പ്രതികളും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.

ENGLISH SUMMARY:Bangalore drug case; Notice to three per­sons includ­ing the actor
You may also like this video