December 3, 2022 Saturday

ബെംഗളൂരു അക്രമണം; 35 പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
ബെംഗളൂര്
August 16, 2020 12:56 pm

ബെംഗളൂരു അക്രമണത്തില്‍ പൊലീസ് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 340 ായിയെന്ന് പൊലിസ് വ്യക്തമാക്കി. അക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്നലെ മരിച്ചു. കെ ജി ഹളളി സ്വദേശിയായ സയ്യാദ് നദീം ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതി കോവിഡ് ബാധിതനായിരുന്നു. അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളീരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടൻ ആരംഭിക്കും.

കലാപവുമായി ബന്ധപ്പെട്ട് സെെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുളള നടപടി തുടരുകയാണെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ENGLISH SUMMARY: ban­ga­lore inci­dent; 35 more arrest reported

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.