25 April 2024, Thursday

Related news

January 30, 2024
January 17, 2024
January 4, 2024
December 19, 2023
December 5, 2023
August 25, 2023
July 11, 2023
June 23, 2023
June 20, 2023
June 3, 2023

മോഡി പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബംഗളൂരു നഗരസഭ

Janayugom Webdesk
ബംഗളുരു
September 19, 2021 8:05 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു. മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന ബിജെപി നേതാവ് റാം മോഹന്‍ രാജു മുന്‍കയ്യെടുത്ത് നിര്‍മ്മിച്ച പ്രതിമ ആന്ധ്രയില്‍ നിന്നും ബംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് തീരുമാനം.

റോഡരികിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പ്രതിമകളോ മറ്റ് നിര്‍മ്മാണങ്ങളോ പാടില്ലെന്ന സുപ്രീംകോടതിയുടെ 2013 ലെ വിധി ചൂണ്ടികാണിച്ചാണ് നഗരസഭാ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി. ഈ വിധി അടിസ്ഥാനപ്പെടുത്തി കഴിഞ്ഞമാസം കര്‍ണാടക ഹൈക്കോടതിയും സമാനമായ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

റാം മോഹന്‍ രാജു സ്വന്തം പണം ചെലവിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. നിലവില്‍ ഒരു ഗോഡൗണ്‍ വാടകയ്ക്കെടുത്ത് പ്രതിമ സൂക്ഷിക്കുമെന്നും അനുമതിക്കായി ശ്രമങ്ങള്‍ തുടരുമെന്നും രാജു പറഞ്ഞു.
eng­lish Summary;Bangalore Munic­i­pal Cor­po­ra­tion denies per­mis­sion for Modi statue
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.