19 April 2024, Friday

Related news

April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024
March 24, 2024

അന്യമതസ്ഥനൊപ്പം സഞ്ചരിച്ചു; യുവതിയ്ക്കും യുവാവിനും നേരെ ആള്‍ക്കുട്ട ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ബംഗളുരു
September 20, 2021 12:27 pm

അന്യമതസ്ഥനായ യുവാവിനൊപ്പം ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തുവെന്നാരോപിച്ച് പെൺകുട്ടിക്കും സഹപ്രവർത്തകനായ യുവാവിനും നേരെ ബംഗളൂരുവിൽ ആക്രമണം. മുസ്ലിമായ പെൺകുട്ടി അന്യമതസ്ഥനായ സഹപ്രവർത്തകനൊപ്പം യാത്ര ചെയ്തുവെന്ന കാരണത്താലായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു യുവതിക്കും സഹപ്രവർത്തകനും നേരെ അതിക്രമം നടന്നത്. ഡയറി സർക്കിൾ മേഖലയിൽ നടന്ന സംഭവത്തിൽ ശനിയാഴ്ചയായിരുന്നു അറസ്റ്റ്.

അക്രമികൾ സ്വയം ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും കന്നഡയിൽ നാഷണൽ ഡിഫൻസ് ഫോഴ്സ് എന്ന എഴുതിയ വാട്ടർമാർക്കോടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതോടെ നിരവധി പേർ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പ്രതികളെ വളരെ പെട്ടെന്ന് തന്നെ പിടികൂടാൻ കഴിഞ്ഞതിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പൊലീസിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കർണാടക മുഖ്യമന്ത്രി കുട്ടിച്ചേർത്തു.

 


ഇതുകൂടി വായിക്കൂ: യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


 

രണ്ട് പേർ യുവാവിനേയും സഹപ്രവർത്തകയെയും തടയുകയും അവർ ഒരുമിച്ച് യാത്ര ചെയ്തതിന്റെ കാരണം ചോദ്യം ചെയ്യുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഒരു അമുസ്ലീമിനൊപ്പം യാത്ര ചെയ്യുന്നതെന്നായിരുന്നു കന്നഡയിലും ഉറുദുവിലും സംസാരിച്ച ആളുകൾ യുവതിയോട് ചോദിച്ചത്. സ്ത്രീ കാര്യം പറയാൻ ശ്രമിക്കുമ്പോഴും സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ യുവാവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പർദ്ദ ധരിച്ച ഒരു സ്ത്രീയെയും ഇനി ഇങ്ങനെ കൊണ്ടു പോകരുതെന്നും സംഘം ഭീഷണിയുടെ സ്വരത്തിൽ യുവാവിനോട് പറയുകയും മർദ്ദിക്കുകയും ചെയ്തു. അക്രമികൾ സ്ത്രീയെ സഹപ്രവർത്തകന്റെ ബൈക്കിൽ നിന്ന് ഇറക്കി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പറഞ്ഞുവിടാൻ നിർബന്ധിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ എസ്ജി പാല്യ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 12 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശ്രീനാഥ് മഹാദേവ് ജോഷി അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry: Ban­ga­lore: Two per­sons have been arrest­ed for alleged­ly assault­ing a non-Mus­lim youth
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.