കൊച്ചിയിലെ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ബംഗ്ലാദേശുകാരന് മാണിക് ആളു ചില്ലറക്കാരനല്ല. മാത്രമല്ല ആളു അപകടകാരിയുമാണ്. വീട്ടില്‍ ആളുണ്ടെങ്കിലും കവര്‍ച്ച നടത്തും. ആളുകളെ കെട്ടിയിട്ടും ഉപദ്രവിക്കും. അതാണ് കൊള്ളക്കാരന് 35 കാന്‍ മാണിക്കിന്റെ പതിവ്.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പിടിക്കപ്പെട്ട കൊള്ള സംഘ തലവാണ് മാണിക്. നാട്ടുകാരുടെ പേടി സ്വപ്നമായ ഡല്‍ഹിയിലെ ‘ബംഗ്ലാ ഗ്യാങ്’ എന്നറിയപ്പെടുന്ന കൊള്ള സംഘത്തിന്റെ തലവനാണ് ഇയാള്‍. കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ മാണിക് സഹ തടവുകാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കൊച്ചിയിലെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മൂന്ന് പൊലീസുകാരുടെ അകമ്പടിയോടെയായരുന്നു ജയില്‍ മാറ്റം.
എന്നാല്‍ ജയില്‍ മാറ്റം രക്ഷപ്പെടാനുള്ള മാര്‍ഗമായി കണ്ട പ്രതി അതു മുതലാക്കുകയും ചെയ്തു. തക്ക അവസരത്തില്‍ അത് പ്രയോഗപ്പെടുത്തിയെന്നു തന്നെ പറയാം. ട്രെയിന്‍ ചെറുതുരുത്തിയില്‍ എത്തിയപ്പൊള്‍ വേഗം കുറഞ്ഞത് പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരമായി. വേഗം കുറഞ്ഞതോടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി കൈവിലങ്ങുമായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പൊലീസുകാര്‍ വന്നെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ രക്ഷപ്പെട്ടല്‍ അധികസമയം നീണ്ടുനിന്നില്ല.
ചാടിപ്പോയ മാണിക് മണിക്കൂറുകള്‍ക്കകം കുടുങ്ങിയത് ഇങ്ങനെ. ബര്‍മൂഡയും ധരിച്ച് ഒരാള്‍ റെയില്‍വെ ട്രാക്കിലൂടെ ഓടുന്നത് മമ്പറം സ്വദേശിനിയായ വീട്ടമ്മ കണ്ടിരുന്നു. കൈകള്‍ ഉടുതുണികൊണ്ട് മറച്ച് ഓടുന്ന യുവാവിനെ കണ്ടപാടെ സംശയിച്ച വീട്ടമ്മ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. അതേസമയം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ വിജനമായ പ്രദേശത്തെ ആളില്ലാത്ത കെട്ടിടത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി ഓടുന്നത് കണ്ട പൊലീസ് പിന്നാലെ പായുകയും നീണ്ട ബലപ്രയോഗത്തിനൊടുവില്‍ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതി രക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചതിലൂടെ പൊലീസിന്റെ തീരാ തലവേദനയാണ് മാറിയത്. കാരണം ഏതു നിമിഷവും അപകടകാരിയാകുന്ന കൊടും ക്രിമിനലാണ് മാണിക്.
English Summary: bangla gang leader criminal manik arrested
YOU MAY ALSO LIKE THIS VIDEO