Web Desk

ധാക്ക:

March 05, 2020, 9:55 pm

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്‌റഫെ മൊര്‍താസ സ്ഥാനമൊഴിയുന്നു

Janayugom Online

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്ടൻ സ്ഥാനത്തുനിന്നും ഒഴിയുന്നതായി മഷ്‌റഫെ മൊര്‍താസ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വേയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷം മൊര്‍താസ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കളിക്കാരനെന്ന നിലയില്‍ ടീമിൽ തുടരുകതന്നെ ചെയ്യുമെന്ന് മൊര്‍താസ അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെ ആകെ 87 ഏകദിനങ്ങളില്‍ നയിച്ചത് മൊര്‍താസായിരുന്നു അതിൽ 49 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 36 എണ്ണത്തില്‍ തോറ്റു. 28 ടി20 മത്സരങ്ങളില്‍ 10 ജയം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റ് മത്സരം മാത്രമാണ് മൊർതാസ് നയിച്ചത്.2015ലെ ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ചതും മൊര്‍താസയാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിൽ ബംഗ്ലാദേശിനെ സെമിഫൈനൽ വരെ എത്തിയ്ക്കാൻ മൊര്‍താസിനായി.

പുതിയ ക്യാപ്റ്റനെ ഉടനെ തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2010ലാണ് താരം ആദ്യമായി ക്യാപ്റ്റനാകുന്നത്. നിലവിൽ ബംഗ്ലാദേശിലെ പാര്‍ലമെന്റ് അംഗംകൂടിയാണ് മൊര്‍താസ.

ENGLISH SUMMARY: Bangladesh crick­et cap­tain Mashrafe Mor­taza resigns

YOU MAY ALSO LIKE THIS VIDEO