September 29, 2022 Thursday

Related news

September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022

ആ മത്സരങ്ങളിൽ ബംഗ്ലാദേശ്‌ താരം ബാറ്റ്‌ ചെയ്തത്‌ ധോണിയുടെ ബാറ്റുകൊണ്ട്‌, പക്ഷെ ഒരു കണ്ടീഷൻ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ

Janayugom Webdesk
May 18, 2020 5:40 pm

ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ അനുസ്മരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റർ സാബിർ റഹ്‍മാൻ. ക്രിക്ഫ്രെൻസിയുമായുള്ള ഫേസ്ബുക്ക് ലൈവ് സെക്ഷനിലാണ് സാബിർ റഹ്‍മാൻ എം എസ് ധോണിയുമായുള്ള സുഹൃത്‌ബന്ധം തുറന്നു കാട്ടിയത് . നിരവധി തവണ ബംഗ്ലദേശും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ ധോണിയും സാബിർ റഹ്‍മാനും നേർക്കുനേർ വന്നിട്ടുണ്ട്.

‘ഒരിക്കൽ ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ കളിക്കാൻ ധോണിയുടെ ബാറ്റ് തരാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ബാറ്റ് തരാം, പക്ഷേ ഇന്ത്യക്ക് എതിരായ മത്സരത്തിൽ ഉപയോഗിക്കരുതെനന്നായിരുന്നു നിർദ്ദേശം. ഇതിനെ തുടർന് മറ്റു ടീമുകൾക് എതിരായ മത്സരത്തിൽ ആ ബാറ്റ് ഉപയോഗിച്ച് കളിച്ചു’ സാബിർ ലൈവിൽ വിവരിച്ചു.
2016 ടി20 ലോകകപ്പിൽ ഒരു റണ്ണിന് ബംഗ്ളാദേശിനെതിരെ ഇന്ത്യ ജയിച്ച മത്സരത്തിൽ, സാബിർ റഹ്മാനെ നിർണായക നിമിഷത്തിൽ സ്റ്റമ്പ് ചെയ്ത പുറത്താക്കിയത് ധോണിയായിരുന്നു.കഴിഞ്ഞ വര്ഷം നടന്ന ഏകദിന ലോകകപ്പിലും ധോണിക്ക് അവസരം കിട്ടിയിരുന്നു എങ്കിലും ഉപയോഗപെടുത്താൻ കഴിഞ്ഞില്ലെന്നും സാബിർ വിഡിയോയിൽ പങ്കുവെച്ചു.

യുസ്‌വേന്ദ്ര ചെഹലിന്റെ പന്തു നേരിടാൻ ക്രീസിൽനിന്ന് വെളിയിലേക്ക് ചാടിയിറങ്ങിയ സംഭവത്തേക്കുറിച്ചായിരുന്നു സാബിർ റഹ്മാൻൻ്റെ പരാമർശം.പന്ത് ബാറ്റിനടിയിൽ കൂടി വിക്കറ്റ് കീപ്പറായ ധോണിയുടെ കൈകളിലേക് പോയെങ്കിലും സ്റ്റമ്പ് ചെയ്യണത്തിന് മുന്നേ തന്നെ വീണു കിടന്ന് സാബിർ ക്രിസിൽ ബാറ്റ് കുത്തിയിരുന്നു . 2016 ൽ തന്നെ പുറത്താക്കിയ എം എസ് ധോണിയോട് ഈ സന്ദർഭത്തിൽ ‘ഇന്ന് നടക്കില്ല ധോണി’ എന്ന് താൻ പറഞ്ഞ കാര്യവും അനുസ്‌മരിച്ചു.

ധോണിയോട് ബാറ്റിങ്ങിൻ്റെ രഹസ്യം എന്താണെന്ന ചോദിച്ച സന്ദർഭവും വിഡിയോയിൽ അദ്ദേഹം ഓർത്തെടുത്തു .‘എന്താണ് ആ ബാറ്റിങ്ങിന്റെ രഹസ്യമെന്ന് ഒരിക്കൽ ഞാൻ ധോണിയോട് ആരാഞ്ഞു. പന്ത് അതിർത്തി കടത്താൻ ഞങ്ങൾ എല്ലാവരും കഷ്ടപെടുമ്പോൾ ധോണി അനായാസമാണ് ആ കൃത്യം നിറവേറ്റിയിരുന്നത് . ആത്മവിശ്വാസമാണ് എല്ലാത്തിനും അടിസ്ഥനം എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്’.

Eng­lish Sum­ma­ry:  Bangladesh criketer Sabir rah­man about ms dhoni

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.