Web Desk

ദുബായി

January 19, 2020, 9:57 pm

പൗരത്വഭേദഗതി നിയമം അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

Janayugom Online

പൗരത്വഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും യുഎഇ സന്ദർശനത്തിനിടെ അബുദാബിയിൽ ഹസീന പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ഹസീന ഇക്കാര്യത്തിൽ ആദ്യ പ്രതികരണം നടത്തിയത്.

പൗരത്വഭേദഗതിയും ദേശീയ പൗരത്വ രജിസ്ട്രറും ഇന്ത്യയുടെ മാത്രം വിഷയമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മൊമെൻ പ്രതികരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഹസീനയും സമാന പ്രതികരണം നടത്തിയിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ എന്തിനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് മനസിലാകുന്നില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ മികച്ച ബന്ധമാണ് നിലവിലുള്ളത്. എൻആർസിയും എൻപിആറും അവരുടെ ആഭ്യന്തര വിഷയം മാത്രമായാണ് ബംഗ്ലാദേശ് കണക്കാക്കുന്നത്. ഇന്ത്യയുടെ നിലപാടും സമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹസീന പറഞ്ഞു.

ദേശീയ പൗരത്വ രജിസ്ട്രർ നടപ്പാക്കുന്നതിനെ തുടർന്ന് ബംഗ്ലാദേശിലേക്ക് അഭയാർഥികൾ തിരിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. പക്ഷേ ഇന്ത്യയ്ക്കുള്ളിൽ അവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഹസീന പറഞ്ഞു.

Eng­lish sum­ma­ry:Bangladesh Prime Min­is­ters says Cit­i­zen­ship Amend­ment Act is nonsense