15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 11, 2025
February 10, 2025
February 9, 2025
February 6, 2025
February 5, 2025
February 5, 2025
February 4, 2025
February 3, 2025
February 2, 2025
January 31, 2025

ബംഗ്ലാദേശിനെ തകര്‍ത്ത് പെണ്‍പട; അണ്ടർ 19 വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യ

Janayugom Webdesk
ക്വാലാലംപൂർ
December 22, 2024 2:46 pm

പ്രഥമ അണ്ടർ 19 വനിതാ ഏഷ‍്യാ കപ്പ് ട്വന്‍റി-20 കിരീടം നേടി ഇന്ത‍്യ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത‍്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ 20 ഓവറിൽ 117 റൺസ് നേടി. 52 റൺസെടുത്ത ഓപ്പണർ ഗോംഗാദി തൃഷയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ക‍്യാപ്റ്റൻ നിക്കി പ്രസാദ് (12), മിഥില വിനോദ് (17), ആയുഷി ശുക്ല (10) എന്നിവർക്ക് പുറമേ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇതോടെ ഇന്ത‍്യ 117 എന്ന സ്കോറിലേക്ക് ചുരുങ്ങി.

ബംഗ്ലാദേശിന് വേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ ഫർജാന ഈസ്മിനാണ് ഇന്ത‍്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത‍്യ 76 റൺസിൽ പുറത്താക്കി. ഇന്ത‍്യക്ക് വേണ്ടി 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആയുഷി ശുക്ലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ പരുണിയ സിസോദിയയും സോനം യാദവുമാണ് ബംഗ്ലാദേശിനെ തകർത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.