പൊലീസിന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒടുവിൽ പൊലീസിന്റെ കൈകളിൽ തന്നെ തിരികയെത്തി. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്ന് വിലങ്ങുമായി ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. മോഷണക്കേസുകള്‍ അടക്കം നിരവധിക്കേസുകളിലെ പ്രതിയായ മാണിക് മാസ്റ്ററാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഷൊര്‍ണൂര്‍ സ്റ്റേഷനോട് അടുത്ത് എത്തുന്നതിന് ഇടയിലായിരുന്നു ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്.
ലോക്കല്‍ പൊലീസും റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ സ്റ്റേഷന് പരിധിയിലെ വിജനമായ മേഖലകളില്‍ തിരയുന്നതിന് ഇടയിലാണ് ഒരു കെട്ടിടത്തില്‍ നിന്ന് ഇയാള്‍ ഇറങ്ങിയോടുന്നത് കണ്ടത്. അടുത്തെത്തിയ പൊലീസിനെ വിലങ്ങുപയോഗിച്ച് ഇയാള്‍ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ ഇയാളെ പൊലീസുകാരന് കീഴ്പ്പെടുത്തുകയായിരുന്നു. അതീവ അപകടകാരിയായ കവര്‍ച്ചക്കാരനാണ് മാണിക്. രക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായത് കേരള പൊലീസിന് നേട്ടമായി.
മോഷണ ശ്രമത്തിനിടെ ഇരകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാള്‍ നേതൃത്വം നല്കുന്ന ബംഗ്ലാ ഗ്യാങ്ങിനെ രീതി. ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഗ്യാങ്ങിന് കവര്ച്ചയ്ക്കിടയില് മുന്നില്‍പ്പെടുന്നവരെയെല്ലാം ആക്രമിക്കുന്ന ശൈലിയാണുള്ളത്.
English summary: Bangladeshi gang leader Manik master escapes from police custody caught
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.