Web Desk

November 10, 2020, 11:22 am

പെൺകുട്ടിയെ പീ ഡി പ്പിക്കാൻ ഉപദേശം; ബിജെപി നേതാവ് അറസ്റ്റിൽ

Janayugom Online

വായ്പ തിരിച്ചുപിടിക്കാൻ വേണ്ടി പെൺകുട്ടിയെ പീഡിപ്പിക്കാൻ നിർദേശം നൽകിയ ബിജെപി ഒബിസി മോർച്ച ദാവനഗെരെ ജില്ലാ വൈസ് പ്രസിഡന്റ് ചിക്ക ഉജ്ജയിനി സാഗർ അഞ്ജനപ്പ അറസ്റ്റിൽ. മടിവാള സമുദായാംഗമായ ഇയാൾക്ക് നൽകിയ വായ്പ മടക്കിവാങ്ങാൻ ഉപദേശം തേടി രേവനസിദ്ധപ്പയാണ് അഞ്ജനപ്പയെ സമീപിച്ചത്.

പെൺകുട്ടിയെ പീഡിപ്പിക്കാനും താൻ ജാമ്യം സംഘടിപ്പിച്ചു നൽകാമെന്നും അഞ്ജനപ്പ ഉറപ്പു നൽകുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ തുടർന്നാണു സംഭവം വിവാദമായത്. സമുദായ പ്രതിനിധികൾ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയതിനെ തുടർന്നാണ് അഞ്ജനപ്പയുടെ അറസ്റ്റ്. ജില്ലാ ബിജെപി ഘടകം ഇയാളെ അംഗത്വത്തിൽ നിന്നു പുറത്താക്കി.

Eng­lish sum­ma­ry; ban­glur ra pe case lat­est updation

You may also like this video;