Thursday
22 Aug 2019

ബാങ്കിന്റെ ക്രൂരത: വനിതാകമ്മീഷന്‍ കേസെടുത്തു

By: Web Desk | Tuesday 16 July 2019 7:08 PM IST


തൃശൂര്‍: സര്‍ഫാസി നിയമത്തിന്റെ മറവില്‍ പുതുക്കാട് തലോറിലെ കുഞ്ഞുമോളോടും കുടുംബത്തോടും പഞ്ചാബ് നാഷണല്‍ ബാങ്ക് പുലര്‍ത്തുന്ന സമീപനത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായതിനെ തുടര്‍ന്ന് കിടപ്പാടം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടി ബാങ്കിന്റെ സ്വാര്‍ത്ഥതയാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

ബാങ്കിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി കുഞ്ഞുമോളും അമ്മയും അന്ധതയും ബുന്ദിമാന്ദ്യവുമുള്ള സഹോദരി സിനിമോളും കുഞ്ഞുമോളുടെ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി നടപടിയും അംഗീകരിക്കാനാവില്ല. അടിയന്തരമായി ഈ കുടുംബത്തിന് വൈദ്യുതി പുനസ്ഥാപിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കുമെന്നും വിഷയത്തില്‍ കെഎസ്ഇബിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം ജോസഫൈന്‍ പറഞ്ഞു. സമീപകാലത്ത് സര്‍ഫാസിയുടെ മറവില്‍ ബാങ്കുകള്‍ സ്വീകരിച്ചുവരുന്ന ഏകാധിപത്യനടപടികള്‍ക്കെതിരെ പൊതുജനബോധം ശക്തപ്പെടണമെന്നും അവര്‍ പറഞ്ഞു.

Related News