Tuesday
16 Jul 2019

ബാങ്ക് ജീവനക്കാരുടെ ഭീഷണി: സാമുഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണു മരിച്ചു

By: Web Desk | Thursday 27 June 2019 11:51 AM IST


കളമശ്ശേരി: മകന്റെ ഇരു ചക്ര വാഹനത്തിന്റെ വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ സാമൂഹ്യ പ്രവര്‍ത്തകന്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. ഏലൂര്‍ ഫെറി റോഡില്‍ വടശ്ശേരി വീട്ടില്‍ പരേതനായ ജേക്കബ് മകന്‍ ജോസ് വടശ്ശേരി (61) ആണ് മരിച്ചത് .

ഇന്ന് രാവിലെ 7.30 ഒടെ എച്ച് ഡി എഫ് സി ബാങ്കിലെ ജീവനക്കാര്‍ ജോസിന്റെ വീട്ടിലെത്തി മകന്റെ ഇരുചക്ര വാഹനത്തിന്റെ വായ്പയുടെ രണ്ട് മാസ തവണകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിനിടയില്‍ തര്‍ക്കത്തില്‍ ഇടപെട്ട ജോസ് തളര്‍ന്ന് വീഴുകയായിരുന്നു. ഉടനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ ജോസ് മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

ആഗോള പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസിന്റെ റിവര്‍ കീപ്പറായിരുന്നു ജോസ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ ക്ലാസ്സ് എടുക്കുകയും ചെയ്തിട്ടുണ്ട്.  മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഏലൂര്‍ പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
ആലീസാണ് ഭാര്യ. ജോയല്‍ ,രമ്യ എന്നിവര്‍ മക്കളാണ്. മരുമകന്‍: കെടിസണ്‍

YOU MAY LIKE THIS VIDEO

Related News