രാജ്യത്തെ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ജനുവരി ഒന്നു മുതൽ മാർച്ച് വരെ സൂചനാ പണിമുടക്ക് നടത്തിയും തുടർന്ന് ഏപ്രിൽ മുതൽ അനിശ്ചിതകാല സമരത്തിലേയ്ക്കും പോകുമെന്ന് ജീവനക്കാരുടെ സംഘടന. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഓരോ ദിവസവും മാർച്ചിൽ മൂന്ന് ദിവസവും ഏപ്രിൽ മുതൽ അനിശ്ചിതകാല സമരത്തിനുമാണ് സംഘടന നോട്ടീസ് നൽകിയത്. ജനുവരി 31, ഫെബ്രുവരി 1, മാർച്ച് 11, 12, 13 എന്നീ ദിവസങ്ങളിലാണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഉൾപ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നോട്ടീസ് നൽകിയത്. ജീവനാകരുടെ വേദന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.
English summary: Bank employees on indefinite strike
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.