വിചിത്രമായ ജപ്തി നടപടിയുമായി കൊല്ലത്ത് ബാങ്ക് അധികൃതർ

Web Desk
Posted on November 27, 2019, 6:55 pm

കൊല്ലം: കൊല്ലത്ത് വിചിത്ര ബാങ്ക് ജപ്തി. വീട്ടുകാരെ വീടിനുള്ളിൽ പൂട്ടി ബാങ്ക് അധികൃതർ. കൊല്ലം മീയണ്ണൂരിലാണ് സംഭവം. യൂക്കോ ബാങ്കാണ് വിചിത്ര നടപടിയുമായി എത്തിയത്. വീടും ഗേറ്റും പൂട്ടി ബാങ്ക് അധികൃതർ സ്ഥലം വിട്ടു. സ്ത്രീകളും കുട്ടികളും വീടിനുള്ളിൽ കുടുങ്ങി.

നാട്ടുകാർ വീടിന്റെ പൂട്ടു പൊളിച്ചാണ് ഉള്ളിൽ അകപ്പെട്ടവരെ പുറത്തിറക്കിയത്. അതേസമയം വീട്ടിൽ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്തു.