വ്യാജരേഖ ചമച്ച് പനമ്പള്ളി നഗറിലെ ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി റെജി മലയില്‍ വാങ്ങിയ കാറുകള്‍ പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. ബാങ്ക് തട്ടിപ്പില്‍ മരട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കേസില്‍ റെജിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുവെയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. കൃത്രിമമായി രേഖകള്‍ ചമച്ച് ജപ്തി ഭീഷണി നേരിട്ടിരുന്ന ഭൂമി പണയംവെച്ചാണ് റെജിമലയില്‍ ബാങ്കില്‍ നിന്നു ഉള്‍പ്പടെ പണം തട്ടിയത്. തട്ടിപ്പ് തുകയായ1.83 കോടി ഉപയോഗിച്ച് റെജി വാങ്ങിയ രണ്ടു കാറുകളാണ് പോലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. ഒരു കാര്‍ കൂടി കണ്ടെത്താനുണ്ട്. പത്ത് കേസുകളാണ് എറണാകുളം, ആലപ്പുഴ ജില്ലകളിലായി റെജി മലയിലിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലും പ്രത്യേകം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റെജി മലയിലിന്റെ തട്ടിപ്പുകള്‍ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 61 എടിഎം കാര്‍ഡുകള്‍,11 പാന്‍ കര്‍ഡുകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുന്നുണ്ട്.
English Summary: Bank loan on forged documents; Reggie Mountain’s cars were seized
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.