പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇന്ന്. കൊറോണയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും ലയനം ഉടൻതന്നെ പൂര്‍ണമായും നടപ്പിലാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലായി ചുരുങ്ങും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്പ്പറേഷന് ബാങ്കും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം പൂര്‍ണമാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും, ലയനം വേഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ആർബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചെലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. മാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം.
ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 2017 ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളാണ് ഉണ്ടായിരുന്നത്. 2017 ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കുകളും മഹിളാ ബാങ്കുകളും ലയിപ്പിച്ചിരുന്നു. പുതിയ ലയനത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് എസ്ബിഐ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. കനറാ ബാങ്ക് രാജ്യത്തെ നാലാമത്തെ പൊതുമേഖലാ ബാങ്കായും മാറും.
English summary: Bank merger today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.