തൃശൂർ: പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ നാടകീയമായി കവർന്നത് 4 ലക്ഷം രൂപ. സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവർച്ച. തിങ്കൾ രാവിലെ9നും12നും ഇടയ്ക്കായിരുന്നു സംഭവം. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഈ സംഘം മോഷമം നടത്താനായി തയ്യാറാക്കിയത്. നാലു പേർ കാവൽ നിൽക്കുകയും മറ്റ് ഏഴുപേർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ കാബിനിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത്.ഉള്ളിൽ 5 കൗണ്ടറുകളിലെയും ജീവനക്കാർക്കു മുന്നിൽ 5 പേർ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നിൽ 2 പേരും നിന്നു.
ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം. ചില വൗച്ചറുകൾ ജീവനക്കാരെ കാണിച്ച ശേഷം ഇവർ ഉച്ചത്തിൽ സംശയങ്ങൾ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ഇവരിലേക്കു തിരിഞ്ഞ തക്കത്തിൽ പന്ത്രണ്ടാമൻ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യർ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കൾക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമൻ മേശവലിപ്പിൽ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയിൽ ഒളിപ്പിച്ചു. തുടർന്ന് മറ്റ് സംശയങ്ങൾ ഒന്നും തോന്നിപ്പിക്കാതെ എല്ലാവരും ബാങ്കിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണ വിവരം ബാങ്ക് അധികൃതർ അറിഞ്ഞതു തന്നെ ഏഴു മണിക്കൂർ കഴിഞ്ഞാണ്. എന്നാൽ മോഷണ രംഗങ്ങൾ സിസിടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ തമിഴിലും മലയാളത്തിലും സംസാരിച്ചതാിരുന്നു. ഇവർ തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
you may also like this video
English summary: bank robbery in thissur