കൂടത്തായി കൊലപാതക പരമ്പര; ബാങ്കുകളില്‍ പരിശോധന നടത്തി

Web Desk
Posted on October 28, 2019, 10:14 pm

താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നും രണ്ടും ഇരകളായ അന്നമ്മ തോമസ്, ടോം തോമസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഓമശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ശാഖയിലും ചുങ്കത്ത് ഐസിഐസി ബാങ്കിലുമെത്തി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ സംഘം പരിശോധിച്ചു. ദീര്‍ഘകാലം പൊന്നാമറ്റം വീട്ടിലെ ജോലിക്കാരിയായിരുന്ന അന്നമ്മയെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മൊഴിയെടുത്തു. കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാര്‍, പേരാമ്പ്ര സിഐ കെ. കെ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.