പൊതുമേഖലാ ബാങ്കുകൾ വിവിധ സേവനങ്ങളുമായി വീട്ടുപടിക്കലേക്ക്. പണം പിൻവലിക്കുക, ചെക്ക് ബുക്ക് നല്‍കുക, നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി വീട്ടിൽ ലഭിക്കും.12 പൊതുമേഖലാ ബാങ്കുകൾ ഇതിനായി പ്രത്യേക പ്ലാറ്റ് ഫോം ഉണ്ടാക്കി.
പോസ്റ്റ് ഓഫീസുകൾ വാതിൽപ്പടി സേവനം ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്കുകളും വീട്ടിലേക്ക് എത്തുന്നത്. രാജ്യത്തെ നൂറ് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ സേവനം ലഭിക്കും. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ പിൻവലിക്കാം. ചെക്ക് ബുക്ക്, ഡി.ഡി വാങ്ങൽ തുടങ്ങി മറ്റ് ധനകാര്യ ഇതര സേവനങ്ങളും വീട്ടുപടിക്കൽ ലഭിക്കും. www.psbdsb.in എന്ന പോർട്ടൽ വഴിയോ പ്ളേസ്റ്റോറിലെ പി.എസ്. ബി ഡി.എസ്. ബി ആപ്പ് ഉപയോഗിച്ചോ സേവനം പ്രയോജനപ്പെടുത്താം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.