ശമ്പള വര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാംദിവസവും തുടരുന്നു. വെള്ളിയും ശനിയും തുടര്‍ച്ചയായി രണ്ടുദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞു കിടക്കുകയാണ്. പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് മാറല്‍, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പ്രവര്‍ത്തിച്ചു. പല എടിഎമ്മുകളും ഇന്നലെ തന്നെ കാലിയായത് ഇടപാടുകാരെ വലച്ചു. ജീവനക്കാരുടെ വേതനത്തില്‍15 ശതമാനമെങ്കിലും വര്‍ദ്ധന വരുത്തണമെന്നാവശ്യപ്പെട്ടാണ് ഒമ്പതോളം സംഘടനകള്‍ ചേര്‍ന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്നു ദിവസം തുടര്‍ച്ചയായി പണിമുടക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English Summary: Bank strike followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.