June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ബാങ്ക് പണിമുടക്ക് പൂർണ്ണം: ഇടപാടുകൾ സ്തംഭിച്ചു

By Janayugom Webdesk
January 31, 2020

വേതന പരിഷ്കരണ നടപടികൾ വൈകിക്കുന്നതിൽ പ്രതിഷേധിച്ച് പത്തു ലക്ഷത്തിലധികം ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആരംഭിച്ച ദ്വിദിന പണിമുടക്കിനെ തുടർന്ന് ഇടപാടുകൾ സ്തംഭിച്ചു. എഐബിഇഎ, എഐബിഒഎ, എഐബിഒസി, എൻസിബിഇ, ബെഫി തുടങ്ങിയ പ്രമുഖ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്കിയത്. 2017 നവംബറിൽ കാലാവധി കഴിഞ്ഞ വേതന പരിഷ്കരണ കരാർ പുതുക്കണമെന്നാണ് പണിമുടക്കിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യം. 30 മാസത്തോളമായി ഉടമകളും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടാകാതിരുന്നതിനെ തുടർന്നാണ് പണിമുടക്കിന് നിർബന്ധിതമായതെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം അറിയിച്ചു.

ആദ്യ റിപ്പോർട്ടുകളനസരിച്ച് രാജ്യത്താകെ പണിമുടക്ക് പൂർണ്ണമാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, കർണാടക, കേരളം, ബിഹാർതുടങ്ങിയ സംസ്ഥാനങ്ങലിലെല്ലാം പൂർണ്ണമായും ബാങ്കുകൾ അടഞ്ഞുകിടക്കുകയാണ്. 23,000 കോടി രൂപയ്ക്കുള്ള 31 ലക്ഷം ചെക്കുകൾ മാറാനാകാതെ ക്ലിയറിംഗ് ഹൗസുകളിൽ കിടക്കുകയാണ്.

 

Eng­lish Sum­ma­ry: Bank strike followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.