Web Desk

ചെന്നൈ

March 05, 2020, 9:24 pm

ലയന തീരുമാനത്തിനെതിരെ 27 ന് ബാങ്ക് പണിമുടക്ക്

Janayugom Online

ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 27 ന് ജീവനക്കാരും ഓഫീസർമാരും പണിമുടക്കും. ഏപ്രിൽ ഒന്നു മുതൽ പത്തു ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കുന്നതിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനത്തിനെതിരെ എഐബിഇഎ, എഐബിഒഎ എന്നീ സംഘടനകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്.

ലയന തീരുമാനത്തോടെ ആറ് ബാങ്കുകളാണ് ഇല്ലാതാകുന്നതെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. ബാങ്കുകളുടെ വിപുലീകരണം ആവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് ലയനത്തിലൂടെ ഇല്ലാതാക്കുന്ന സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ നിലനില്പിന് തുണയും സഹായവുമായി നിന്ന ബാങ്കുകളെ ഇല്ലാതാക്കുന്നത് രാജ്യത്തോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്നും വെങ്കിടാചലം അഭിപ്രായപ്പെട്ടു. നാളെ പണിമുടക്ക് നോട്ടീസ് നല്കുന്ന സംഘടനകൾ 20 ന് ലയിപ്പിക്കുന്ന ബാങ്ക് ആസ്ഥാനങ്ങൾക്ക് മുന്നിലും സംസ്ഥാന തലസ്ഥാനങ്ങളിലും ധർണ്ണകൾ നടത്തും. 12 നും 26 നും എല്ലാ ബാങ്കുകൾക്ക് മുന്നിലും പ്രകടനം നടത്തുകയും ചെയ്യും.

Eng­lish Sum­ma­ry; Bank strike on 27 against merg­er decision

YOU MAY ALSO LIKE THIS VIDEO