ഈ മാസം 31‑നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. രണ്ടാം തിയ്യതി ഞായറാഴ്ചയായതിനാൽ ബാങ്ക് അവധിയുമായിരിക്കും. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ദേശവ്യാപക ബാങ്ക് സമരം.ശമ്പള പരിഷ്കരണം നടപ്പാക്കുക, ബാങ്ക് ലയനം ഒഴിവാക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്ക് ലയനം ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നു ഭാരവാഹികൾ പറഞ്ഞു.
ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു, അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു. ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.
English Summary: Bank union called 2 days bank strike
You may also like this video