ഈ രണ്ട് ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടക്കും

Web Desk

ന്യൂഡല്‍ഹി

Posted on January 15, 2020, 6:36 pm

ഈ മാസം 31‑നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ദേശവ്യാപക ബാങ്ക് സമരം.

ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി  ഇന്ന് ചര്‍ച്ച നടത്തിയിരുന്നു, അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു. ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

 

Eng­lish sum­ma­ry: Bank unions call two days bank strike

you may also like this video