March 31, 2023 Friday

Related news

March 31, 2023
March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023

ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാഹനത്തില്‍ നോട്ടുകെട്ടുകള്‍; പിടികൂടിയത് ബംഗാള്‍ പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 4:19 pm

ജാര്‍ഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ ഹൗറ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു.കൊൽക്കത്തയിലെ വിവിധ റെയ്ഡുകളിൽ നിന്ന് ഇഡി ഏകദേശം 50 കോടി രൂപ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ്, പശ്ചിമ ബംഗാൾ പോലീസ് ശനിയാഴ്ച 50 ലക്ഷം രൂപയോളം പണമടങ്ങിയ വാഹനം പിടികൂടിയത്. കറൻസി നോട്ടുകളുടെ എണ്ണൽ പുരോഗമിക്കുകയാണെന്ന് ഹൗറ റൂറല്‍ എസ് പി സ്വാതി ബംഗലിയ അഭിപ്രായപ്പെട്ടു.

കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന ജംതാര എംഎൽഎ ഇർഫാൻ അൻസാരിയുടേതാണ് വാഹനമെന്ന് വൃത്തങ്ങൾ അറിയിച്ചു. അൻസാരിയും മറ്റ് രണ്ട് പാർട്ടി എംഎൽഎമാരായ രാജേഷ് കച്ചപ്പും നമൻ ബിക്സലും കാറിൽ യാത്ര ചെയ്യുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാര്‍ഖണ്ഡ് എം എല്‍ എമാരുടെ വാഹനം ഹൗറയില്‍ വെച്ച് തടഞ്ഞ് പൊലീസ് പണം പിടിച്ചെടുത്തത്.കാറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തോടൊപ്പം ‘എം എല്‍ എ ജംതാര ജാര്‍ഖണ്ഡ്’ എന്ന് പരാമര്‍ശിച്ച ബോര്‍ഡ് ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അദ്ധ്യാപക നിയമന അഴിമതിയില്‍ മുതിര്‍ന്ന നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റില്‍ സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണ ഏജന്‍സിയായ ഇ ഡി തിരഞ്ഞെടുത്ത ചിലരെ മാത്രം പിന്തുടരുകയാണോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം എം എല്‍ എമാരില്‍ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റ് രാജേഷ് താക്കൂര്‍ പറഞ്ഞു.ബി ജെ പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ അവര്‍ വളരെക്കാലമായി ശ്രമിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ അവര്‍ എങ്ങനെ അസ്ഥിരപ്പെടുത്തി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Ban­knotes on Jhark­hand Con­gress MLAs’ vehi­cles; He was caught by the Ben­gal police

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.