Wednesday
20 Mar 2019

പിടിക്കുമ്പോള്‍ ഇനി വലിയ മത്തി പിടിച്ചോ, അല്ലെങ്കില്‍ പിടിവീഴും

By: Web Desk | Saturday 16 March 2019 9:06 AM IST


തിരുവനന്തപുരം: കടലില്‍ നിന്ന് ചെറിയ മത്തി പിടിക്കുന്നവര്‍ ഇനി കുടുങ്ങും. 10 സെന്‍റീമീറ്ററില്‍ താഴെയുള്ള മത്തിയോ 14 സെന്‍റീമീറ്ററില്‍ താഴെയുള്ള അയലയോ പിടിച്ചാല്‍ ഫിഷറീസ് എന്‍ഫോഴ്സ്മെന്‍റുകാരുടെ പിടിവീഴും. കൂടാതെ മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.

ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (സി എം എഫ് ആര്‍ ഐ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളില്‍ ഇത് രണ്ടുതവണയായാണ്.

YOU MAY ALSO LIKE THIS:

Related News