Web Desk

July 10, 2021, 10:12 pm

ന്യൂസിലന്‍ഡ് യൂട്യൂബറിന് ഇന്ത്യയില്‍ പ്രവേശനവിലക്ക്

നടപടി സിഎഎ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍
Janayugom Online

ശ്രീനഗര്‍: ന്യൂസിലന്‍ഡ് യൂട്യൂബറിന് ഇന്ത്യയില്‍ പ്രവേശനവിലക്ക്. കാള്‍ റോക്ക് എന്ന പേരിൽ പ്രശസ്തനായ കാള്‍ എഡ്വേഡ് റൈസ് എന്ന യൂട്യൂബറെയാണ് ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. 

പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് പ്രവേശന വിലക്കെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സക്കായി പ്ലാസ്മ ദാനംചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കാള്‍ റോക്കിനെ പ്രശംസിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ന്യൂഡല്‍ഹിയിലുള്ള തന്റെ ഭാര്യ മനീഷ മാലിക്കിനെ കാണുന്നതിന് ഇന്ത്യയിലേക്ക് വരാന്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് റോക്ക് കഴിഞ്ഞദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. എട്ടുമാസമായി ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും റോക്ക് പറഞ്ഞു. മനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് ഇന്ത്യയിലേയ്ക്ക് തിരിക്കവെയാണ് വിലക്കിയ കാര്യം അറിയുന്നതെന്നും റോക്ക് വീഡിയോയില്‍ പറയുന്നു. 

2020 ഒക്ടോബറിലാണ് വിസ റദ്ദാക്കിയത്. ദുബായില്‍ പുതിയ വിസയ്ക്ക് അപേക്ഷിച്ച കാള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനെ ബന്ധപ്പെട്ടപ്പോഴാണ് തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയുന്നത്. ഭര്‍ത്താവിന്റെ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനീഷ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം വിസാ ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ടൂറിസ്റ്റ് വിസയിലെത്തിയ കാൾ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും മന്ത്രാലയം ആരോപിക്കുന്നു.
eng­lish sum­ma­ry; bans New Zealand YouTu­ber to enter­ing to India
you may also like this video;