മെക്‌സിക്കോയിൽ ബാറിനു നേരെ ആക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on August 28, 2019, 6:24 pm

മെക്‌സിക്കോ സിറ്റി:  മെക്‌സിക്കന്‍ നഗരമായ കോട്ട്‌സാക്കോള്‍കോസില്‍ ബാറിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ബാറിനു തീവെയ്ക്കുകയായിരുന്നു. ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്‌.