ബാര്‍ കോഴ: വിധി ഇന്ന്

Web Desk
Posted on September 18, 2018, 10:40 am

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിക്കണോയെന്ന കാര്യത്തില്‍ കോടിതി വിധി ഇന്നുണ്ടാകും. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ എം മണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.

ഡിസംബര്‍ പത്തിനാണ് മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് ഭരണകാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അതില്‍ രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.