ബാർ കോഴ; വിജിലൻസ് നടപടി തുടങ്ങി

Web Desk

തിരുവനന്തപുരം

Posted on October 28, 2020, 10:47 pm

രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ പരാതിയില്‍ വിജിലന്‍സ് നടപടി തുടങ്ങി. പരാതിക്കാരനായ എ എച്ച് ഹഫീസിൽ നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിന്റെ ഓഫീസില്‍ വച്ചാണ് വിവരം ശേഖരിച്ചത്. സിഐ മുകേഷിന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ആരാഞ്ഞത്.

ഒരു മണിക്കൂറോളം വിജിലന്‍സ് മൊഴിയെടുത്തു. ബാറുടമകളിൽനിന്ന്‌ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെയും, യുഡിഎഫ്‌ ഭരണ കാലത്ത്‌ മന്ത്രിമാരായ കെ ബാബു, വി എസ്‌ ശിവകുമാർ, ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റായിരുന്ന ബിജു രമേശ്‌ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പൊതുപ്രവർത്തകൻ പി കെ രാജു വിജിലൻസ്‌ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.

ENGLISH SUMMARY: Bar case vig­i­lance lat­est updation

YOU MAY ALSO LIKE THIS VIDEO;