ബാര്‍ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ആഗസ്റ്റ് ഒന്നിന്

Web Desk
Posted on June 26, 2019, 9:12 pm

കോട്ടയം: ബാര്‍, ബിയര്‍ വൈന്‍ പാര്‍ലര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പാക്കണമെന്നും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്നും പാലായില്‍ ചേര്‍ന്ന കേരള ബാര്‍ ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്‍ എഐടിയുസി സംസ്ഥാന കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രവര്‍ത്തന കണ്‍വന്‍ഷന്റെയും വെബ് സൈറ്റിന്റെയും ഉദ്ഘാടനം എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ബി ബിനു നിര്‍വ്വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍ നായര്‍ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി വി വി ആന്റണി അവതരിപ്പിച്ചു.

സിപിഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോര്‍ജ്, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ആന്റണി, സംസ്ഥാന ഭാരവാഹികളായ സജി കലാക്ഷേത്രം, കെ പി മോഹനന്‍, അജിത് അരവിന്ദ്, പട്ടം ശശിധരന്‍, സുനില്‍ മതിലകം, സാബു നെല്ലിക്കുന്നം, അനീഷ് സക്കറിയ, ടി എസ് സുരേഷ്‌കുമാര്‍, രാജേഷ് കാവുങ്കല്‍, ഷാജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.

You May Also Like This: