മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യം, ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാം. പൊതുസ്ഥലത്ത് വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും.
സാമൂഹ്യ അകലം പാലിക്കണം. കടകളില്‍ ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
മറ്റു പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളും ഇളവുകളും
പൊതുഗതാഗതം ഉണ്ടാവില്ല. ഹോട്ടലുകള്‍ അടഞ്ഞു കിടക്കും. റെഡ് സോണില്‍ ഇളവുകള്‍ ഉണ്ടാകില്ല. അതേസമയം, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കും.
updating.…
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.