23 April 2024, Tuesday

ബരാ കൊടുങ്കാറ്റ്; അയർലൻഡിൽ 60,000 വീടുകളിൽ വൈദ്യുതിയില്ല

Janayugom Webdesk
ഡബ്ലിൻ
December 9, 2021 9:07 pm

ബരാ കൊടുങ്കാറ്റിനെ തുടർന്ന് അയർലൻഡിലെ 60,000 വീടുകളിലും സ്കോട്ലൻഡിലെ ആയിരത്തോളം വീടുകളിലും വൈദ്യുതബന്ധം തടസപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ ആഞ്ഞുവീശിയ അർവേൻ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളും വൈദ്യുതകരാറും ഉണ്ടായതിന് പിന്നാലെയാണ് കനത്ത മഴയോടൊപ്പം ബരാ കാറ്റും പ്രദേശത്തെ താറുമാറാക്കിയത്.

അർവേൻ ചുഴലിക്കാറ്റിനെ തുടർന്ന് 1,35,000 വസ്തുവകകളിലേക്കുള്ള വൈദ്യു­ത ബന്ധം തടസപ്പെട്ടതായാണ് കണക്കാക്കുന്നത്. കാലാവസ്ഥ പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

eng­lish summary;Bara storm; 60,000 homes in Ire­land are with­out electricity

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.