കൊച്ചി: സവാള വില മാനം തൊടുമ്പോൾ ക്രിസ്തുമസിന് ചിക്കൻ വെയ്ക്കാൻ ബാര്‍ബെക്യു ഹിറ്റാവുന്നു. ഗ്യാസ് വന്നപ്പോൾ ഔട്ടായ കരിയടുപ്പിന്റെ തിരിച്ചുവരവുകൂടിയാണ് ഈ ക്രിസ്തുമസ് സാക്ഷ്യം വഹിക്കുന്നത്. കൊച്ചി ആസ്ഥാനമായ പെപെ ബിബിക്യു മൂന്നു തലമുറയായി ചാര്‍ക്കോള്‍ വിപണനരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനം രണ്ടു വര്‍ഷം മുമ്പാണ് ബാര്‍ബെക്യു ചേരുവകളുടെ വിപണന രംഗത്തേയ്ക്കു കൂടി കടന്നത്, ഇപ്പോൾ മാംസം ഒഴികെ ബാര്‍ബെക്യു ചെയ്യുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും ഉള്‍പ്പെട്ട ബിബിക്യു കിറ്റുകള്‍ വിപണിയിലിറക്കുകയാണ്.
ഒരു തലമുറ മുമ്പ് ഹോട്ടലുകളിലും ബേക്കറികളിലും കരി ഉപയോഗിച്ചിരുന്നു. ഗ്യാസ് വന്നതോടെ ഈ വിപണി ഇല്ലാതായെങ്കിലും കേരളത്തിലും മത്സ്യം, മാംസം എന്നിവ ബാര്‍ബെക്യു ചെയ്ത് കഴിക്കുന്ന ശീലം പ്രചാരത്തില്‍ വന്നതോടെ പുതിയൊരു വിപണി തുറന്നു കിട്ടുകയായിരുന്നുവെന്നും കടയുടമ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ചാര്‍ക്കോള്‍ ബ്രിക്വെറ്റ്, ചാര്‍ക്കോള്‍ കത്തിക്കുന്നതിനുള്ള ഫ്യുവല്‍, ചാര്‍ക്കോള്‍ ഇഗ്നൈറ്റിംഗ് യൂസര്‍ മാന്വല്‍, മസാല, ബ്രഷ്, ബിബിക്യു കടുകെണ്ണ, മെഷ് ഗ്രില്‍, സ്റ്റാന്ഡുള്പ്പെടുയള്ള ചാര്‍ക്കോള്‍ ഹോള്‍ഡര്‍ എന്നിവയും ഉള്‍പ്പെട്ട വിവിധ കിറ്റുകളായാണ് വിപണനം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.