ലോട്ടറി അടിച്ച സന്തോഷത്തിൽ സമ്മാനം കൈപ്പറ്റാൻ ചെന്നപ്പോഴയാണ് പാവത്തിന് പണി കിട്ടിയത്. ടിക്കറ്റിലെ ബാർകോഡ് തെളിഞ്ഞില്ലങ്കിൽ ഭാഗ്യം നഷ്ടപ്പെടും. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് നമ്പർ ഓഫീസിലെ സിസ്റ്റത്തിൽ തെളിഞ്ഞാൽ മാത്രമേ സമ്മാനം ലഭിക്കുകയുള്ളു. ഇടുക്കി കട്ടപ്പനയിൽ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി 20ന് നടന്ന നറുക്കെടുപ്പില്‍ എസ്എ, എസ്ബി, എസ് സി, എസ്ഡി, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്‌ജെ, എസ്‌കെ, എസ്എല്‍, എസ്എം എന്നീ 12 സീരിയലില്‍ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം ലഭിച്ചു. എന്നാൽ ബാർകോഡ് സിസ്റ്റത്തിൽ തെളിയാത്തതു കാരണം ടിക്കറ്റ് തിരികെ നൽകി.പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശനാണ് ഇങ്ങനെയൊരു പണി കിട്ടിയത്.
11 ടിക്കറ്റുകള്‍ക്ക് സമ്മാന തുക നല്‍കി പക്ഷേ എസ് സി 967160 എന്ന നമ്പറില്‍ വരുന്ന ടിക്കറ്റിനു സമ്മാനം നല്‍കാന്‍ കഴിയുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫിസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ല എന്നതാണ് കാരണമായി പറഞ്ഞത്. പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശന്‍ വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററില്‍ നിന്നാണ് 12 ടിക്കറ്റുകളും എടുത്തത്. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാര്‍കോഡ് തെളിയാത്തത് മൂലം ആണ് ടിക്കറ്റിനു സമ്മാനം നല്‍കാന്‍ കഴിയാത്തത് എന്ന് ലോട്ടറി ഓഫിസര്‍ പറഞ്ഞു. അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാര്‍ കോഡ് മറഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു . എന്നാല്‍ നിയമ നടപടിക്കൊരുങ്ങുകയാണു ഭാഗ്യക്കുറിയുടെ ഉടമസ്ഥന്‍.
English summary: Barcode in lottery tickets
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.