Web Desk

തിരുവനന്തപുരം

December 22, 2020, 9:58 am

സംസ്ഥാനത്ത് അടച്ചിട്ടിരുന്ന ബാറുകളും ബിയർ പാർലറുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണിലില്‍ കഴി‍ഞ്ഞ ഒമ്പത് മാസമായി അടച്ചിട്ടിരുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നിലവില്‍ പാഴ്സല്‍ വില്‍പന മാത്രമാണ് അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപ്പന ശാലകൾക്ക് രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾ, ക്ലബുകൾ, കള്ള് ഷാപ്പുകൾ എന്നിവക്കും പ്രവർത്തിക്കും. ബെവ് ക്യൂ ആപ്പിലൂടെ ബിവറേജസ് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾക്ക് ബുക്കിംഗിന് അനുമതി ലഭിക്കും. ബാറുകളില്‍ നിന്ന് പാഴ്സല്‍ ലഭിക്കില്ല. 

ENGLISH SUMMARY:Bars and beer par­lors that were closed in the state will be open from today
You may also like this video