October 6, 2022 Thursday

സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ അനുമതി; തിയതി പിന്നീട്

Janayugom Webdesk
May 14, 2020 10:53 am

സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുമെന്ന് എക്സ്സ് മന്ത്രി അറിയിച്ചു. എന്നാൽ, തിയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനത്തിലും മാറ്റം വരും. എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാനാണ് ശ്രമെന്നും മന്ത്രി അറിയിച്ചു.മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്.

ബെവ്കോയിലെ അതേ വിലയ്ക്ക് ബാറിൽ നിന്ന് മദ്യം ലഭിക്കും. ബാറിൽ പാഴ്സ്‍ലിനായി പ്രത്യേകം കൗണ്ടർ ആരംഭിക്കും. കള്ളു ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കൂ എന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Updat­ing…

ENGLISH SUMMARY: bars in state will open suddenly

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.