ബഷീർ വിടപറഞ്ഞിട്ടു ഇരുപത്തിയഞ്ച് വർഷം പിന്നിടുന്നു;  ഓർമ്മകളിൽ കൊച്ചി നഗരം

Web Desk

കൊച്ചി 

Posted on July 04, 2020, 3:42 pm

അന്നിവിടെ സഹോദരൻ അയ്യപ്പനുണ്ടായിരുന്നു, ബോട്ട് ജെട്ടിയിൽ വൈക്കം മുഹമ്മദ് ബഷീറും, 95 ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എംഎൻ വിജയൻ മാഷ് ഓർത്തെടുത്തു. കോട്ടപ്പുറത്തേയ്‌ക്ക്‌ ബോട്ട് കയറാൻ പോകുമ്പോൾ വിജയൻ മാഷടക്കമുള്ളവർ ബോട്ടുജെട്ടിയിലെ ബുക്ക് സ്റ്റാളിലെ സ്ഥിരം സന്ദർശകരായിരുന്നു ഇന്ന് വിജയൻ മാഷടക്കമുള്ളവർ ഓർമയായി.

അന്ന് ബഷീറിന്റെ പുസ്തകശാല ഒരു സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു .മാധ്യമപ്രവർത്തകരും ‚രാഷ്ട്രീയക്കാരും. സാഹിത്യകാരന്മാരും ഒത്തുചേർന്ന് ചൂടൻ ചർച്ചകൾ നടന്നിരുന്ന സ്ഥലം. കച്ചവട താല്പര്യങ്ങൾക്കിടയിലും സാഹിത്യകാരനെന്ന നിലയിൽ ബഷീറിനൊരിടം നല്കാൻ കൊച്ചി നഗരം തയ്യാറായി. അന്ന് കൊച്ചിയിലെ പ്രമുഖ ബേക്കറിയായ കൊച്ചിൻബേക്കറിയുടെ ഒരു വശത്തു പുസ്തകത്തിനിടം കൊടുക്കാൻ തയ്യാറായി.

ബഷീർ വിടപറഞ്ഞിട്ട് ഇന്ന് 26 വർഷങ്ങൾ പിന്നിടുന്നു. ബഷീറിന്റെപുസ്തകശാല ആദ്യം ഉണ്ടായിരുന്ന എറണാകുളം ബോട്ട് ജെട്ടിയുടെ പ്രവേശനകവാടത്തിൽബഷീറിന്റെ ഓർമ്മകൾ പേറി ഒരാലുണ്ട്. ആലിനോട് ചേർന്നുണ്ടായ ബുക്ക് സ്റ്റാളിൽ ഉണ്ടായിരുന്ന വൈറ്റിലസ്വാദേശി അരവിന്ദാക്ഷൻ ‚ബഷീറിന്റെ ബുക്ക് സ്റ്റാൾ ഇവിടെ നിന്ന് മാറിയതിനുശേഷം ഇവിടെവന്നയാളാണ്. അരവിന്ദാക്ഷന് ബഷീറുമായി അടുപ്പം ഉണ്ടായിരുന്നു. അരവിന്ദാക്ഷനും ഇന്നില്ല. മൂന്നുവർഷം മുൻപ് മരണമടഞ്ഞു. ബോട്ട് ജെട്ടിയിൽ നിന്ന് ക്യാനോൺഷെഡ് റോഡിലെ കൊച്ചിൻബേക്കറിയുടെ മുന്നിലായി ബുക്ക് സ്റ്റാൾ തുടങ്ങി. അവിടെ നിന്നും ബഷീറിന്റെ ബുക്ക് സ്റ്റാൾ പോയത് ഇന്നത്തെ പ്രസ്‌ക്ലബ് റോഡും അന്നത്തെ ടി ബി റോഡുമായ സ്ഥലത്തേയ്ക്കായിരുന്നു. ഈ കാലയളവിലാണ് ബഷീറിന്റെ പ്രണയവും ‚വിരഹവുമെല്ലാം കലർന്ന പ്രണയത്തിന്റെ കഥ പിറന്നത് . നായിക അധ്യാപികയായിരുന്നു ‚മട്ടഞ്ചേരിയിലെ ഒരു വീട്ടിൽ താമസിക്കുമ്പോൾ അയൽവാസി . കഥയിൽ ദേവിയായി അവർ വന്നിറങ്ങി .മരണത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷവും കൊച്ചിയിൽ ബഷീർ ഓർമ്മകളിൽ നിറയുന്നു .സാഹിത്യത്തിനപ്പുറം നല്ലൊരു മനുഷ്യസ്നേഹിയെന്നനിലയിലും .

you may also like this video