March 21, 2023 Tuesday

Related news

March 17, 2023
January 25, 2023
December 3, 2022
November 22, 2022
November 9, 2022
October 17, 2022
October 16, 2022
October 3, 2022
September 14, 2022
September 10, 2022

കല്യാണചെക്കനും പെണ്ണുമായി ബേസിലും ദർശനയും!! ‘ജയ ജയ ജയ ജയ ഹേ ’ ഫസ്റ്റ് ലുക്ക്!!

Janayugom Webdesk
September 10, 2022 9:36 pm

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു.ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് .സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തിരുന്നു .

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ ’ എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകുന്നു.വധു വരന്മാരുടെ വേഷത്തിൽ ദർശനയും ബേസിലും എത്തുന്ന ഫസ്റ്റ് ലുക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ വൈറൽ ആയിരിക്കുകയാണ്.സംവിധായകൻ എന്ന ബ്രാൻഡ് ലേബലിൽ നിന്നു മാറി നടൻ എന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ മലയാള സിനിമക്ക് ബേസിൽ ഇതിനോടകം നൽകിയിട്ടുണ്ട്. കാമ്പുള്ള വേഷങ്ങളിലൂടെ ദർശന രാജേന്ദ്രനും പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ താരമാണ്.ഇരുവരും ജോഡികളായി എത്തുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ദീപാവലി റീലീസായി ’ ഒക്ടോബർ 21’ ചിത്രം തീയേറ്ററുകളിലെത്തും.

ഐക്കൺ സിനിമാസ് ’ ജയ ജയ ജയ ജയ ഹേ ’ യുടെ വിതരണക്കാർ.ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന — വിനായക് ശശികുമാർ,ശബരീഷ് വർമ്മ.ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല — ബാബു പിള്ള,ചമയം — സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം — അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം — പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം — അനീവ് സുരേന്ദ്രൻ,ധനകാര്യം — അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ — ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം ‑ശ്രീക്കുട്ടൻ, വാർത്താ പ്രചരണം — വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

Eng­lish Summary:Basil and Dar­shana in new film
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.