28 March 2024, Thursday

Related news

March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 22, 2023
December 10, 2023
December 2, 2023
November 29, 2023

ജനിതകമാറ്റം വന്ന വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണം; ഇനിയും പകര്‍ച്ചവ്യാധികളുണ്ടാകാമെന്ന് ചൈന

Janayugom Webdesk
ബീജിങ്
August 12, 2021 4:26 pm

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പ്രത്യക്ഷപ്പെടുന്നത് ഇനിയും തുടരുമെന്ന് ചൈന. ‘ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയും പകര്‍ച്ചവ്യാധി വിദഗ്ധയമായ ഷി സെന്‍ഗ്ലിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിക്കിന് കീഴിലുള്ള ഹെല്‍ത്ത് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെ അവര്‍ വ്യക്തമാക്കി.

പ്രത്യേക ഇനം വവ്വാൽ (horse­shoe bat) സാർസുമായി ബന്ധമുള്ള കോവിഡ് വൈറസിന്റെ പ്രകൃത്യായുള്ള സംരക്ഷണ കേന്ദ്രമാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോകത്ത് പല ഭാഗങ്ങളിലും കോവിഡിന്റെ പല വകഭേദങ്ങളും കണ്ടെത്തിയിട്ടുള്ളത്. 10 ചൈനീസ് പ്രവിശ്യകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് പുതിയ കോവിഡ് വകഭേദങ്ങളെ തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രവിശ്യകളിലും ചൈന ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി.

2019 ഡിസംബറില്‍ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മഹാമാരി പിന്നീട് ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നതാണ് കണ്ടത്. ഇതോടെ ലോകരാജ്യങ്ങളെല്ലാം കോവിഡ് ഭീഷണിയിലാവുകയായിരുന്നു. ഇതുവരെ 135 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Bat woman in Wuhan warns that more new vari­ant of epi­dem­ic will hap­pen in the world

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.