23 April 2024, Tuesday

ഗംഗയിലെ കുളി സൂപ്പറെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2022 10:21 pm

ഗംഗാനദിയില്‍ കുളിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നദിയില്‍ മാലിന്യത്തിന്റെ അളവ് ഹാനികരമല്ലെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയതായി ജലശക്തി കേന്ദ്ര സഹമന്ത്രി ബിഷ്വേശര്‍ ടുഡു പാര്‍ലമെന്റില്‍ പറഞ്ഞു. 2021ലെ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) പഠനത്തിലാണ് ഗംഗാനദിയിലെ ഓക്സിജന്റെ അളവ് കുളിക്കാനുപയോഗിക്കാവുന്ന ജലത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും മലിനീകരണമുള്ള നദികളിലൊന്നാണ് ഗംഗ.

മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ നദികളെ നാല് കാറ്റഗറികളായാണ് തിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗത്തില്‍പ്പെടുന്നവയാണ് ഏറ്റവും അധികം മാലിന്യമുള്ള നദികള്‍. എന്നാല്‍ ഗംഗാനദിയുടെ ഒരുഭാഗവും ഈ പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് സിപിസിബിയുടെ പഠനത്തില്‍ വ്യക്തമാകുന്നത്. 

ഗംഗയുടെ രണ്ട് കൈവഴികളില്‍ ലിറ്ററില്‍ മൂന്ന്-ആറ് മില്ലിഗ്രാം വീതം ബയോളജിക്കല്‍ ഓക്സിജന്‍ ‍ഡിമാന്‍ഡ് (ബിഒഡി) രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അപകടകരമായ അവസ്ഥയല്ലെന്നും കണ്ടെത്തിയതായി കേന്ദ്രം പറയുന്നു. 2014 ലെയും 2021ലെയും റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഗംഗാനദിയിലെ 31 ഇടങ്ങളിലെ ജലഗുണമേന്മ ഉയര്‍ന്നുവെന്നും മന്ത്രി പറ‌ഞ്ഞു.

Eng­lish Summary:bathing is super in the Gan­ga river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.