പെരിന്തൽമണ്ണ ഭാഗത്ത് കൂട്ടത്തോടെ വവ്വാലുകൾ ചത്തൊടുങ്ങന്നത് ആശങ്ക ഉയർത്തുന്നു. പട്ടാമ്പി റോഡിലുള്ള പുത്തൂർ ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആൽമരത്തിൽ നിന്ന് വവ്വാലുകൾ ചത്തു വീഴുന്നത്. ഇന്നലെ 3 വവ്വാലുകൾ ചത്ത നിലയിൽ കണ്ടെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണ ദൗർലഭ്യം മൂലമാകാം വവ്വാലുകൾ മരണപെട്ടതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സർജൻ ഡോ മനോജ് പറഞ്ഞു. വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് മലപ്പുറം ജില്ലാ വെറ്റിനറി ആശുപത്രിയിലേക്കും അവിടെ നിന്ന് പാലക്കാട് റീജിയണൽ ലാബിലേക്കും അയക്കും. ഹെൽത്ത് ഇൻസ്പെക്ടർ കെ.ദിലീപ് കുമാർ, കെ.സക്കീർ ഹുസൈൻ, വെറ്ററിനറി ഡോക്ടർ മൃദുല എന്നിവരും പരിശോധനയ്ക്കെത്തിയിരുന്നു.
ENGLISH SUMMARY: bats died in malappuram
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.