Web Desk

ലിസ്ബണ്‍

August 24, 2020, 9:17 am

ചാംപ്യൻസ് ലീഗ് കിരീടം ബയോണ്‍ മ്യൂണിക്കിന്

Janayugom Online

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോള്‍ കിരീടം ബയോണ്‍ മ്യൂണിക്കിന്. ലിസ്ബണിലെ ലുസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കിങ്സ്‌ലി കോമാന്റെ ഒറ്റ ഗോളിനാണ് ബയോണ്‍ പി. എസ്. ജി യെ തോല്‍പ്പിച്ചാണ് ബയോണിന്റെ ആറാം ചാംപ്യൻസ് ലീഗ് കിരീടമണിഞ്ഞത്.

പതിവുശൈലിയിലായിരുന്നു ഇരുടീമുകളും കളത്തില്‍ ഇറങ്ങിയത്. 59 ാം മിനിറ്റിലായിരുന്നു കിങ്സ്‌ലി കോമൻ വിജയ ഗോള്‍ നേടിയത്.

പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയോണ്‍ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്. 2013 ല്‍ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായ നാല് സെമി ഫൈനലുകളില്‍ തോറ്റു മടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയോണ്‍ ഇത്തവണ തീര്‍ത്തു.

ENGLISH SUMARY: bay­erin wins in cham­pi­ons league

YOU MAY ALSO LIKE THIS VIDEO