Web Desk

ബിയജിംഗ്

February 13, 2021, 9:59 am

ബിബിസി വേള്‍ഡ് ന്യൂസിന് ചൈനയില്‍ വിലക്ക്; പ്രതിഷേധവുമായി ബ്രിട്ടണ്‍

Janayugom Online

ബിബിസി വേള്‍ഡ് ന്യൂസിനെ വിലക്കി ചൈന. അടുത്തിടെയാണ് ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ ലൈസസന്‍സ് ബ്രിട്ടനില്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് ചൈനയുടെ നടപടി. ദേശീയ ഐക്യത്തിനെതിരെയും ചൈനയുടെ താല്‍പ്പര്യങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള നിയമലംഘനം പ്രഷേപണം ചെയ്തതിനാണ് ബിബിസിക്കെതിരെ ചൈനയുടെ നടപടി. അതേ സമയം ചൈനയുടെ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടണ്‍. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ് ഇതെന്ന് ബ്രിട്ടണ്‍ പറയുന്നു. 

ബിസിസി വേള്‍ഡ് ന്യൂസില്‍ ചൈനയിലെ സിംജിംയാഗ് പ്രവിശ്യയിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതാണ് ചൈനയെ പ്രകോപിക്കാന്‍ കാരണമായത്. ഹോംങ്കോങ്ങിലും ചൈനീസ് നിയന്ത്രണ ദേശീയ റേഡിയോ, ടിവി സ്ഥാപനത്തില്‍ ബിബിസി റേഡിയോ ന്യൂസ് പ്രഷേപണം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. മാധ്യമ രംഗത്ത് ഇതോടെ ചൈന വീണ്ടും പിടിമുറുക്കുകയാണെന്നാണ് വിവരം. കോവിഡ് വൈറസ് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയതിനും എതിരെ ചൈന ബിബിസിക്കെതിരെ രംഗത്ത് എത്തിയിരുന്നു. 

ലോകത്തെ എല്ലാ വിഷയങ്ങളും പക്ഷപാതം ഇല്ലാതെ സത്യസന്ധമായി ലോകത്തിന് മുന്‍പില്‍ എത്തിക്കുന്ന സ്ഥാപനമാണ് തങ്ങളെന്നും ഇത് തികച്ചും നിരാശാജനകമാണെന്ന് ബിബിസി വ്യക്തമാക്കി. അതേ സമയം കത്തിന്‍റെ കണ്ണില്‍ ചൈനയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുന്ന നടപടിയാണിതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമനിക്ക് റാബ് പ്രതികരിച്ചു. ഏറ്റവും കുറവ് മാധ്യമ ഇന്‍റര്‍നെറ്റ് സ്വതന്ത്ര്യം കുറഞ്ഞ രാജ്യമാണ് ചൈനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:BBC World News banned from broad­cast­ing in China
You may also like this video