ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

Web Desk
Posted on October 10, 2019, 11:40 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഈ മാസം 24ന് നടക്കാനിരിക്കുന്ന ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ നേതാക്കളുടെ കരുതല്‍ തടങ്കല്‍ നീളുന്ന സാഹചര്യത്തിലാണ് നടപടി.

ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും ഒരു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നാഗ്രഹിക്കുന്നവരാണ് തങ്ങളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു കടുത്ത തീരുമാനത്തിന് തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള,

മെഹബൂബ മുഫ്തി എന്നിവര്‍ ഓഗസ്റ്റ് മുതല്‍ തടവിലാണ്. കരുതല്‍ തടങ്കലിലായിരുന്ന മിര്‍ കഴിഞ്ഞാഴ്ചയാണ് മോചിതനായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുടര്‍ച്ചയായി ഭരണകൂടം തടസങ്ങളുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.